കനത്ത മഴയില്‍ ആലുവ ശിവരാത്രി മണപ്പുറം മുങ്ങി. ഇന്നലെ രാത്രി മുഴുവന്‍ തോരാതെ പെയ്ത മഴയെ തുടര്‍ന്ന് പുലര്‍ച്ചെയോടെയാണ് മണപ്പുറം മുങ്ങിയത്. ശിവക്ഷേത്രം പൂര്‍ണമായും വെളളത്തിനടിയിലായി. ഇതിനു മുമ്പ് 2013ലാണ് ക്ഷേത്രം വെളളത്തിനടിയിലാവും വിധം പെരിയാറിലെ ജലനിരപ്പുയര്‍ന്നത്. ക്ഷേത്രം പൂര്‍ണമായും മുങ്ങുംവിധം ജലനിരപ്പുയരുന്നത് പ്രകൃതിദത്തമായ ആറാട്ടാണെന്നാണ് വിശ്വാസം ഇതോടനുബന്ധിച്ച് പ്രത്യേക പൂജകളും ക്ഷേത്രത്തില്‍ പുലര്‍ച്ചെ സംഘടിപ്പിച്ചു.
Advertisement