പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് അനുവാദംതേടി ഗായകൻ കെ.ജെ. യേശുദാസ്. ഹിന്ദുമത വിശ്വാസിയാണെന്ന് രേഖാമൂലം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം മതിലകം ഒാഫിസിൽ ലഭിച്ചു. അമേരിക്കയിൽ നിന്നയച്ച സത്യവാങ്മൂലം നാളെ ക്ഷേത്രഭരണ സമിതി പരിഗണിക്കും. ക്ഷേത്രപ്രവേശന വിളംബരത്തിന് ശേഷം എല്ലാ ഹിന്ദുക്കൾക്കും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശനം കിട്ടിയിരുന്നു. എന്നാൽ അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നാൽ ഹിന്ദുമത വിശ്വാസിയാണെന്ന സത്യവാങ്മൂലം നൽകുന്ന അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കുന്ന കീഴ് വഴക്കം ഉണ്ട്. ഇതനുസരിച്ച് യേശുദാസിനും ക്ഷേത്രദർശനനാനുമതി നൽകുമെന്നാണ് അറിയുന്നത്.
Advertisement