E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

മഴക്കെടുതി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി; രാത്രി യാത്രയ്ക്കു നിയന്ത്രണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. കണ്ണൂരില്‍ തെങ്ങുവീണ് ഒരാള്‍ മരിച്ചു. മഴക്കെടുതികള്‍ വിലയിരുത്താനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും  ആറു താലുക്കുകളിലെ തഹസിൽദാർമാർ രാത്രിയും  കണ്‍ട്രോള്‍ റൂമില്‍ തുടരണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം ചിങ്ങവനത്തും തൃശൂര്‍ പൂങ്കുന്നത്തും മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ രാത്രി യാത്രയ്ക്കു നിയന്ത്രണമേർപ്പെടുത്തി. രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെയുള്ള യാത്രകൾക്കാണ് ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തരാവശ്യത്തിനു പോകുന്ന വാഹനങ്ങൾ മാത്രമേ മലയോര മേഖലകളിലേക്കു കടത്തിവിടൂവെന്നും ദുരന്തനിവാരണ അതോറിറ്റി നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കി. മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എംജി, കാലിക്കറ്റ്, കണ്ണൂര്‍, കുസാറ്റ്, ആരോഗ്യ സര്‍വകലാശാലകള്‍ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ ജനങ്ങളും ഉദ്യോഗസ്ഥരും ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍കരുതല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  നദീതീരങ്ങളിലും ഉരുള്‍പൊട്ടല്‍ മേഖലകളിലുമുള്ളവര്‍ പ്രത്യേകജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

സംസ്ഥാനമൊട്ടുക്ക് മഴകനത്തതിനെ തുടർന്ന് ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും സർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആറ് താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍ രാത്രി കണ്‍ട്രോള്‍ റൂമില്‍ ഉണ്ടാകണമെന്നു നിർദേശം നൽകി. കോഴിക്കോട്, പാലക്കാട്, ഇടുക്കി, കോട്ടയം, കുട്ടനാട് താലൂക്കുകളിലെ തഹസിൽദാർമാർക്കാണ് നിര്‍ദേശം. കലക്ടര്‍മാരെ ഏകോപിപ്പിക്കാന്‍ റവന്യൂ അഡീ.ചീഫ് സെക്രട്ടറിക്ക് ചുമതല നല്കി. പ്രശ്നങ്ങള്‍ റവന്യൂ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു.

ശനിയാഴ് രാത്രി ആരംഭിച്ച മഴ പലയിടത്തും തുടരുകയാണ്. കോട്ടയം-ചങ്ങനാശേരി റൂട്ടിൽ റെയിൽപാളത്തിൽ മണ്ണിടിഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ടെങ്കിലും പിന്നീടു പുനഃസ്ഥാപിച്ചു. ഇടുക്കിയിലും വ്യാപക നാശനഷ്ടം. തേക്കടി റൂട്ടിൽ അട്ടപ്പളത്ത് മണ്ണിടിച്ചിലുണ്ടായി. കൊച്ചി ധനുഷ്കൊടി ദേശീയപാതയില്‍ മൂന്നാറിനടുത്ത് രണ്ടാം മൈലില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു

കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ. വീടുകളിലും റോഡുകളിലും വെള്ളം കയറിയത് ജനജീവതം ദുസഹമാക്കി. എറണാകുളം ജനറൽ ആശുപത്രിക്ക് മുകളിലേക്ക് മരം വീണു. ഇന്‍ഫോപാര്‍ക്ക് പരിസരത്ത് വെള്ളക്കെട്ട് ജീവനക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. കുട്ടനാട് താലൂക്ക് ഏറെക്കുറെ വെള്ളത്തിനടിയിലാണ്

കൊല്ലം  തിരുമുല്ലാവാരത്ത് വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് യുവതിക്ക് പരുക്കേറ്റു. കാവനാട് മരങ്ങൾ കാറ്റത്ത്  വൈദ്യുതി കമ്പിക്ക് മുകളിലേക്ക് വീണു.  നഗരത്തിലേ താഴ്ന്ന റോഡുകളെല്ലാം വെള്ളത്തിലായി

മിക്ക ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കോഴിക്കോട്, പാലക്കാട്, ഇടുക്കി, കോട്ടയം, കുട്ടനാട് താലൂക്കുകളിലെ തഹസില്‍ദാർമാ‌രോട് കണ്‍ട്രോള്‍ റൂമുകളില്‍തന്നെ തുടരാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

അതേസമയം, കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തെ അണക്കെട്ടുകൾ നിറഞ്ഞു കവിയുന്നു. കല്ലാര്‍കുട്ടി, മലങ്കര, പാംബ്ല, നെയ്യാര്‍, ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് അണക്കെട്ടുകള്‍ തുറന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 126 അടിയായി. നദികള്‍ മിക്കതും നിറഞ്ഞുകവിഞ്ഞു. 

തിരുവനന്തപുരം നെയ്യാര്‍ അണക്കെട്ടിലെ നാലു ഷട്ടറുകള്‍ മൂന്ന് ഇഞ്ച് വീതം തുറന്നു. നെയ്യാറിന്‍റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പേപ്പാറ ഡാമിൽ ഏതു സമയത്തും ഷട്ടർ തുറന്ന് വിടാൻ സാധ്യതയുണ്ട്. കരമനയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം. 

ഇടുക്കി കല്ലാർകുട്ടി, മലങ്കര, പാംബ്ല അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും തുറന്നു. പെരിയാര്‍, മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. പീച്ചി, വാഴാനി, ചിമ്മിനി ഡാമുകളിലും ജലനിരപ്പ് കൂടി. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ഒഴുക്കുകൂടി. പാറക്കൂട്ടങ്ങള്‍ക്കു മീതെ വെള്ളം നിറഞ്ഞ് കവിഞ്ഞൊഴുകുകയാണ്. ചാലക്കുടി, ഭാരത പുഴകളില്‍ ജലനിരപ്പ് കൂടിയതിനാല്‍ പരിസരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

കനത്തമഴയിൽ പാലക്കാടിന്റെ മലയോരമേഖല ഒറ്റപ്പെട്ടു. അട്ടപ്പാടിയിൽ രണ്ടിടങ്ങളിലായി ഉരുൾപൊട്ടി പത്തുവീടുകൾ ഭാഗീകമായി തകർന്നു. മണ്ണാർക്കാട് അട്ടപ്പാടി ചുരം റോഡിൽ ആറിടങ്ങളിലായി കൂറ്റൻ കല്ലുകളുമായി മലയിടിഞ്ഞു വീണതിനാൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥയിലും ദുരിതാശ്വാസ ദൗത്യം തുടരുകയാണ്. 

കനത്ത മഴ 24 മണിക്കൂർ പിന്നിട്ടുമ്പോൾ മണ്ണാർക്കാട് അട്ടപ്പാടി മേഖലകളിലാണ് നാശനഷ്ടങ്ങളേറെയും. അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ ആനക്കല്ലിലും അഗളി തൊട്ടിയാങ്കരയിലും ഉരുൾപൊട്ടി പത്തു വീടുകൾ ഭാഗികമായി തകർന്നു. ജല്ലിപ്പാറ, വണ്ടൻപാറ , എന്നിവിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. ദുർഘടമായ പാതകളും മരങ്ങൾ കടപുഴകി വീണതും വൈദ്യുതി ബന്ധങ്ങൾ താറുമാറായതും ബുദ്ധിമുട്ടായി. മണ്ണാർക്കാട് നെല്ലിപ്പുഴയിൽ ജലനിരപ്പുയർന്ന് ഇഷ്ടികനിർമാണ സ്ഥലത്ത് കുടുങ്ങിയ പതിമൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. 

മണ്ണാർക്കാട് വഴി അട്ടപ്പാടിക്കുളള ചുരം റോഡിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു. ആറിടങ്ങളിൽ കൂറ്റൻ കല്ലുകളും മരങ്ങളും വീണത് നീക്കാനുള്ള ശ്രമം വിജയിച്ചിട്ടില്ല. പ്രതികൂല കാലാവസ്ഥയിലും ദുരിതാശ്വാസ ദൗത്യം തുടരുകയാണ്.