മനോരമ ലോക സീനിയര്‍ ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടങ്ങള്‍ തുടങ്ങി. മുപ്പത്തിയഞ്ചിനുമേല് പ്രായമുള്ളവരുടെ ഡബിള്‍സില്‍ രൂപേഷ് കുമാര്‍. സനേവ് തോമസ് സഖ്യം വി.ദിജു. ജെ.ബി.എസ്. വിദ്യാധര്‍ സഖ്യത്തെ നേരിടും. നാല്പതിനുമേല് പ്രായമുള്ളവരുടെ സിംഗിള്‍സില്‍ മലയാളി താരം കെ.എ.അനീഷും സ്വര്‍ണപ്രതീക്ഷയുമായി കോര്‍ട്ടിലിറങ്ങും. ഉച്ചയ്ക്ക് ശേഷമാണ് മലയാളി താരങ്ങള്‍ മല്‍സരിക്കുന്ന ഫൈനലുകള്‍.
Advertisement