കോട്ടയം ചങ്ങനാശേരിക്ക് സമീപം തുരുത്തിയിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു കാൽനട യാത്രക്കാരി ഉൾപ്പെടെ 17 പേർക്ക് പരുക്കേറ്റു. രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം.
പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചങ്ങനാശേരി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആറുപേർക്ക് തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്. കോട്ടയത്തു നിന്നും ചങ്ങനാശ്ശേരിയിലേക്ക് വന്ന സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ചശേഷം എതിർ ദിശയിൽ വന്ന കെ.എസ്.ആർ.ടി.സി ബസില്‍ ഇടിച്ചാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.