മലപ്പുറം വേങ്ങര ഉപതിരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർഥിയെ നാളെ തിരുവനന്തപുരത്തു പ്രഖ്യാപിക്കുമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇന്നിവിടെ ചേർന്ന ജില്ലാ കമ്മിറ്റി, സെക്രട്ടേറിയറ്റ്, മണ്ഡലം കമ്മിറ്റി യോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തു. കഴിഞ്ഞ തവണ മത്സരിച്ച പി.പി.ബഷീറിനെ യോഗത്തിനിടെ ജില്ലാ കമ്മിറ്റി ഒാഫിസിലേക്കു പെട്ടെന്നു വിളിച്ചുവരുത്തിയത് അദ്ദേഹമായിരിക്കും സ്ഥാനാർഥിയെന്ന അഭ്യൂഹത്തിനു വഴിതെളിച്ചു.
Advertisement