രാജ്യാന്തര എതിര്‍പ്പുകള്‍ തളളി ആണവായുധ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. സൈനിക, ആയുധശേഷിയില്‍ ഉത്തര കൊറിയ അമേരിക്കയ്ക്ക് തുല്യമാകും വരെ പരീക്ഷണങ്ങള്‍ തുടരും. ജപ്പാന് മുകളിലൂടെ നടത്തിയ മിസൈല്‍ പരീക്ഷണത്തെ ഐക്യരാഷ്ട്ര രക്ഷാസമിതി ശക്തമായി അപലപിച്ചതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഉത്തര കൊറിയ രംഗത്തെത്തിയത്. ഉത്തര കൊറിയയ്ക്കെതിരെ സൈനിക നടപടി അടക്കം പരിഗണിക്കുന്നതായി അമേരിക്ക വ്യക്തമാക്കി. സമാധാനപരമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ അതിനുതയാറാകാതെ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ സൈനിക നടപടി വേണ്ടിവന്നേക്കാമെന്നും അമേരിക്ക വ്യക്തമാക്കി. എന്നാല്‍ ഉത്തരകൊറിയയ്ക്കെതിരായ അമേരിക്കയുെട പ്രകോപനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ചൈന രംഗത്തെത്തി.
Advertisement