മനോരമ ഓണ്‍ലൈന്‍, കാഡ് സെന്റര്‍ ക്യാംപസ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ തൃശൂരില്‍ സമാപിച്ചു. ഉഴവൂര്‍ കെ.ആര്. നാരായണന് സിനിമാ പഠന കേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ ദൂരം മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനും ഛായാഗ്രഹകനുമുള്ള പുരസ്കാരം ദൂരം ചിത്രത്തിന്റെ തന്നെ അനന്തകൃഷ്ണന് ലഭിച്ചു. എഴുപതിനായിരം രൂപയാണ് മികച്ച ചിത്രത്തിനുള്ള സമ്മാനത്തുക. തൃശൂര്‍ സെന്റ് തോമസ് കോളജ് വിദ്യാര്‍ഥികള്‍ നിര്‍മിച്ച ചിത്രത്തിനാണ് രണ്ടാംസ്ഥാനം. മികച്ച നടനായി ഷഫന് നായഖിലനേയും നടിയായി രാജശ്രീ നായരേയും തിരഞ്ഞെടുത്തു. വിജയികള്‍ക്ക് സംവിധായകന് അനില്‍രാധാകൃഷ്ണമേനോന്‍ , തിരക്കഥാകൃത്ത് നവീന്‍ ഭാസ്ക്കര്‍ , നടന് ശരത്കുമാര് , നടി പ്രയാഗ മാര്ട്ടിന് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Advertisement