E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

ഭീകരര്‍ തന്നെ ഒരു തരത്തിലും പീഡിപ്പിച്ചില്ലെന്ന് ഫാ. ഉഴുന്നാലില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഭീകരർ തന്നെ ഒരു തരത്തിലും പീഡിപ്പിച്ചില്ലെന്ന് ഫാദർ ടോം ഉഴുന്നാലിൽ. യെമനിൽ ഭീകരരുടെ താവളത്തിൽനിന്ന് 18 മാസത്തെ തടവിനു ശേഷം വത്താക്കിനാൽ എത്തിയ ടോം, സലേഷ്യൻ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഒരുഘട്ടത്തിലും ഭയപ്പെട്ടില്ല, ദൈവത്തിന്റെ ശക്തിയിൽ വിശ്വസിച്ചു. ഭീകരർ തന്നെ ഒരുഘട്ടത്തിലും പീഡിപ്പിച്ചില്ല. തന്നെ കണ്ണുകെട്ടിയാണ് പലയിടങ്ങളിലും കൊണ്ടുപോയത്. ഒരിക്കൽപോലും മോശമായി പെരുമാറിയില്ല. പ്രമേഹത്തിനുള്ള മരുന്നുകളും അവർ നൽകി. ഡോക്ടറുടെ സേവനവും അവർ ലഭ്യമാക്കി. ഒന്നരവർഷവും ഒരേ വസ്ത്രമാണു ധരിച്ചത്. ഇതിനിടയിൽ രണ്ടോ മൂന്നോ തവണ സ്ഥലംമാറ്റി. ഓരോ തവണയും കണ്ണു മൂടിക്കെട്ടിയാണു കൊണ്ടുപോയത്. തട്ടിക്കൊണ്ടു പോയവർ അറബിക്കാണു സംസാരിച്ചിരുന്നത്. അതിനാൽ ആശയവിനിമയം ബുദ്ധിമുട്ടായിരുന്നു. 

അൽപം ചില ഇംഗ്ലിഷ് വാക്കുകൾ കൊണ്ടായിരുന്നു സംസാരമത്രയും. തടവിനിടെ പ്രാർഥനകളിലാണ് ഏറെ സമയവും ചെലവിട്ടത്. അൾത്താരയും വിശ്വാസസമൂഹവും ഇല്ലെങ്കിലും ദിവസവും മനസ്സിൽ കുർബാന അർപ്പിച്ചിരുന്നു. തടവിനിടെ താൻ കൊല്ലപ്പെടുമെന്ന് ഒരിക്കൽപോലും ചിന്തിച്ചിരുന്നില്ലെന്നും ഉഴുന്നാലിൽ പറഞ്ഞു.  

യെമനിലെ ഭീകരരുടെ തടവിൽനിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിൽ വത്തിക്കാനിൽ എത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് അനുഗ്രഹം തേടിയിരുന്നു. ഏതാനും ദിവസത്തെ ചികിത്സകൾക്കും വിശ്രമത്തിനും ശേഷം അദ്ദേഹം ജന്മനാട്ടിലേക്ക് മടങ്ങിയെത്തും