കണ്ണൂർ തളിപ്പറമ്പിൽ ശ്രീകൃഷ്ണ ജയന്തിദിനത്തിൽ ശോഭായാത്രയിലെ നിശ്ചല ദൃശ്യത്തിൽ കുട്ടിയെ പ്രദർശിപ്പിച്ചവർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. ശോഭായാത്രയിലെ നിശ്ചല ദൃശ്യത്തിൽ കുട്ടിയെ കെട്ടിയിട്ടെന്നാണ് സംഘാടകർക്കെതിരെയുള്ള കുറ്റം. ആലിലയുടെ പ്രതീകമുണ്ടാക്കി അതിൽ കുട്ടിയെ കിടത്തുകയായിരുന്നു. ബാലവകാശ നിയമപ്രകാരമാണ് കേസ്. പയ്യന്നൂരിലുണ്ടായ സമാനമായ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.
Advertisement