രോഹിന്ഗ്യ അഭയാര്‍ഥി പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച്ച സുപ്രീംകോടതിയില്‍ അന്തിമസത്യവാങ്മൂലം സമര്‍പ്പിക്കും. അഭയാര്‍ഥികളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുമെങ്കിലും രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ലെന്ന നിലപാടായിരിക്കും സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിക്കുക.
അനധികൃത അഭയാര്‍ഥികളെ അനുവദിക്കില്ല. രോഹിന്‍ഗ്യകള്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്നു സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനു പിന്നാലെ അങ്ങനെ ഒരു സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു ഇന്നലെ വ്യക്തമാക്കിയിരുന്നു. രാജ്യാന്തരസമൂഹത്തിന്റെയും െഎക്യരാഷ്ട്രസഭയുടെ സമ്മര്‍ദമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് മാറ്റത്തിന് കാരണം.
അതിനിടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുമായി റോഹിഗ്യന്‍ പ്രശ്നം ചര്‍ച്ചചെയ്തു. അഭയാര്‍ഥി പ്രശ്നത്തില്‍ ബംഗ്ലാദേശിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത ഇന്ത്യ റോഹിന്‍ഗ്യകളെ തിരികെ സ്വീകരിക്കാന്‍ മ്യാന്മാറില് സമ്മര്‍ദം ചെലുത്തുമെന്നും വ്യക്തമാക്കി.