പാലക്കാട് കല്ലടിക്കോട്ട് വാഹനാപകടമായി റജിസ്റ്റര്‍ ചെയ്ത കേസ് കൊലപാതകമെന്ന് തെളിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് ഇടക്കുറിശി സ്വദേശി ജോസ് മരിച്ച കേസിലാണ് വഴിത്തിരിവ്. സ്കൂട്ടറില്‍ പോയ ജോസിനെ റോഡരികിലെ കനാലിനോടുചേര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ജോസിന്റെ സഹോദരിയുടെ മകന് ബിജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ഇടപാടിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് കണ്ടെത്തി. പ്രതിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും.
Advertisement