നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് സംവിധായകന് നാദിര്‍ഷ ഇന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകും. ആലുവ പൊലീസ് ക്ലബിലാകും നാദിര്‍ഷ ഹാജരാവുക. ഇന്ന് ചോദ്യം െചയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി നാദിര്‍ഷയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. നിലവിലെ സ്ഥിതിയില്‍ നാദിര്‍ഷയെ അറസ്റ്റ് ചെയ്യില്ല. ഇക്കാര്യം നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തില്‍ പ്രോസിക്യൂഷന് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
മുമ്പ് ദിലീപിനൊപ്പം നാദിര്ഷയയെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിക്കാനുളള ക്വട്ടേഷന്‍ തുകയായി ഇരുപത്തിയയ്യായിരം രൂപ നാദിര്‍ഷ തനിക്ക് കൈമാറിയിരുന്നെന്ന് പള്‍സര്‍ സുനി അടുത്തിടെ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ പശ്ചാത്തലത്തിലാണ് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.