അങ്കമാലിക്കടുത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ കത്തിയമർന്ന ഓട്ടോറിക്ഷക്കുള്ളിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. അങ്കമാലി പീച്ചാനിക്കാടുള്ള റബര്‍ തോട്ടത്തിൽ രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. റബർ വെട്ടാനെത്തിയവരാണ് ഓട്ടോറിക്ഷ കത്തുന്നത് കണ്ടത്. ഫയർ ഫോഴ്സെത്തിയാണ് തീ അണച്ചത്. തുടർന്നാണ് ഓട്ടോക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്. അങ്കമാലി പാലിശേരി സ്വദേശി പാലിക്കുടത്ത് ബിജു ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
Advertisement