ലണ്ടനിലെ തുരങ്കപാതയിലെ മെട്രോയില്‍ സ്ഫോടനം. ഒട്ടേറെപേര്‍ക്ക് പരുക്കേറ്റു. തെക്കുപടിഞ്ഞാറന്‍ ലണ്ടനില്‍ പാര്‍സണ്‍സ് ഗ്രീന്‍ സബ്വേയിലാണ് സ്ഫോടനം ഉണ്ടായത്. പ്രാദേശിക സമയം രാവിലെ എട്ടരയ്ക്കാണ് സ്ഫോടനം. ആറോളം ആംബുലന്‍സുകള്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് ആളുകളെ പൊലീസ് ഒഴിപ്പിച്ചു.കൂടുതല്‍ പേരും മുഖത്ത് പൊള്ളലേറ്റ അവസ്ഥയിലാണ്. തിക്കിലും തിരക്കിലും പെട്ടും യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഈ വഴിയുള്ള മെട്രോ സര്‍വീസ് നിര്‍ത്തിവച്ചു. ഈ വര്‍ഷം തന്നെ നാലിടത്തായുണ്ടായ ഭീകരാക്രമണങ്ങളില്‍ ലണ്ടനില്‍ 36 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.
Advertisement