കോട്ടയം ബേക്കർ ജങ്ങ്ഷനിൽ, ഓടിക്കൊണ്ടിരുന്ന കാർ കത്തി. ആളപായമില്ല. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. ഏറ്റുമാനൂർ സ്വദേശി ശശികുമാറിന്റെ വാഹനമാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൽ നിന്ന് പുക ഉയരുന്നതു കണ്ട് ശശികുമാർ വണ്ടി നിർത്തി പുറത്തിറങ്ങിയപ്പോഴേയ്ക്കും തീ പിടിച്ചു. ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം.
Advertisement