ബത്തേരിയിൽ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ പിടിക്കാൻ ശ്രമം തുടരുന്നു. ബത്തേരി ചീരാൽ നമ്പിക്കൊല്ലിയിലാണ് കടുവയെക്കണ്ടത്. ഇന്നലെ ഒരു പശുവിനെ കൊന്നിരുന്നു. നാട്ടുകാർ റോഡ് ഉപരോധിച്ചു. നടപടികൾ എടുക്കുമെന്ന ഉറപ്പിനെ തുടർന്ന് ഉപരോധം പിൻവലിച്ചു. ഡിഎഫ്ഒ യുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. മയക്കുവെടി വിദഗ്ധരും എത്തിയിട്ടുണ്ട്.
Advertisement