തമിഴ്നാട് സ്വദേശി മുരുകൻ ചികിൽസ കിട്ടാതെ മരിച്ച കേസിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡപ്യൂട്ടി സൂപ്രണ്ട് ജോബി ജോണിനെ അന്വേഷണം സംഘം ചോദ്യം ചെയ്യുന്നു. കൊല്ലത്ത് ക്രൈംബ്രാഞ്ച് എസിപിയുടെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ജോബി ജോണിനെ ചോദ്യം ചെയ്യുന്നത്. മെഡിക്കൽ കോളജിൽ വെൻിലേറ്റർ ഒഴിവില്ലായിരുന്നുവെന്നാണ് ജോബി ജോൺ ആദ്യം മൊഴി നൽകിയത്. എന്നാൽ ഈ മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.
Advertisement