നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ഇടതുജനപ്രതിനിധികള്‍ ശ്രമിക്കുന്നുവെന്ന് പി.ടി.തോമസ് എം.എല്‍.എ. ഇതിന്റെ ഭാഗമായാണ് ഗണേഷ്കുമാര് രംഗത്ത് വന്നത്. പ്രതികളെ രക്ഷിക്കാനാണ് സെബാസ്റ്റ്യന്‍ പോളിന്റെയും പരാമര്‍ശം. ഇടതുജനപ്രതിനിധികളുടെ നിലപാടില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി നയം വ്യക്തമാക്കണം. കേസ് ദുര്‍ബലമാകുന്നതിന്റെ സൂചനയാണ് ഹൈക്കോടതി പരാമര്‍ശമെന്നും പി.ടി തോമസ് കൊച്ചിയില്‍ പറഞ്ഞു.
Advertisement