വിഴിഞ്ഞം തുറമുഖ കരാറിനെക്കുറിച്ച് ഹൈക്കോടതി ഉന്നയിച്ച വിമര്‍ശനങ്ങളെ പിന്താങ്ങി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഹൈക്കോടതി ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങള്‍ എല്‍ഡിഎഫ് മുന്‍പ് ഉന്നയിച്ചിട്ടുള്ളതാണെന്ന് കോടിയേരി കൊച്ചിയില്‍ പറഞ്ഞു. പരാതികളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയായശേഷം തുടര്‍നടപടി കൈക്കൊള്ളുമെന്നും കോടിയേരി പറഞ്ഞു. വിഴിഞ്ഞം കരാര്‍ സംസ്ഥാനത്തിന് ഒരു ഗുണവും ഉണ്ടാക്കില്ലെന്നായിരുന്നു സിഎജി റിപ്പോര്‍ട്ട് ഉദ്ധരിച്ച് കോടതിയുടെ വിമര്‍ശനം
Advertisement