ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ യമുനാ നദിയില്‍ ബോട്ട് മറിഞ്ഞ് മുങ്ങിമരിച്ചവരുടെ എണ്ണം പതിനഞ്ചായി. പന്ത്രണ്ട് പേരെ നാട്ടുകാരും ദുരിതാശ്വാസസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. അറുപത് പേരാണ് ബോട്ടിലുണ്ടായിരുന്നത്. കാണാതായവര്‍ക്കുളള തിരച്ചില്‍ തുടരുന്നു. പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അേതസമയം, ബിഹാറിലെ മരാഞ്ചിയില് ഗംഗാനദിയിലെ ഒഴുക്കില്‍പ്പെട്ട് ആറ് പേര് മരിച്ചു. അതേ സമയം ഉത്തര്‍പ്രദേശിലെ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
Advertisement