ഫസൽ വധക്കേസ് പ്രതിയും സിപിഎം നേതാവുമായ കാരായി രാജന് കൊച്ചി സിബിഐ കോടതിയുടെ ശാസന. ജാമ്യവ്യസ്ഥ ലംഘിച്ച് തലശേരിയിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തതിനാണ് കോടതി കാരായി രാജനെ ശാസിച്ചത്. തിരുവനന്തപുരത്ത് ചിന്ത പ്രസിദ്ധീകരണത്തിൽ ജോലി ചെയ്യുന്നതിന് കഴിഞ്ഞ ജൂണിൽ നൽകിയ അനുമതിയും കോടതി റദ്ദാക്കി. ഈ മാസം പതിനൊന്നാം തീയതി കണ്ണൂരിൽ നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാനാണ് ജാമ്യവ്യസ്ഥയിൽ ഇളവനുവദിച്ചിരുന്നത്. ജാമ്യവ്യസ്ഥ ലംഘിച്ചതിന്റെ പേരിൽ കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സിബിഐ സംഘം കോടതിയെ സമീപിച്ചത്.
Advertisement