കോഴിക്കോട് മുക്കത്ത് യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടി കിണറ്റിൽ തള്ളി. പന്നിക്കോട് കാരാളിപ്പറമ്പ് സ്വദേശി രമേശിനാണ് ഇന്ന് പുലർച്ചെ വെട്ടേറ്റത്. ഫോൺ ചെയ്ത് വിളിച്ചിറക്കിയ ശേഷം വരാന്തയിലിട്ട് െവട്ടുകയായിരുന്നു. തുടർന്ന് കിണറിൽ ഉപേക്ഷിച്ച ശേഷം അക്രമി സംഘം രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ രമേശിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വ്യക്തി വിരോധമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
Advertisement