ആലപ്പുഴ തോട്ടപ്പള്ളിയില്‍ പുലർച്ചെ വാഹനാപകടത്തിൽ കലവൂര്‍ സ്വദേശി മരിച്ചതില്‍ ദുരൂഹത. അപകട സ്ഥലത്ത് കണ്ടെത്തിയ തിരിച്ചറിയല്‍ കാര്‍ഡ് ഉടമയെ 15 കിലോമീറ്റര്‍ അകലെ പുന്നപ്രയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുനില്‍കുമാര്‍ (48) എന്നയാളാണ് മരിച്ചത്. നഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്തു നിന്ന് 15 കിലോമീറ്റര്‍ അകലെ മൃതദേഹം എങ്ങനെ എത്തി എന്ന കാര്യത്തില്‍ ദുരൂഹതയുണ്ട്. ഇത് പൊലീസ് അന്വേഷിച്ചു വരികയാണ്. അപകടത്തില്‍ പെട്ടയാളെ രക്ഷിക്കുന്നതിനായി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി മരിച്ചതിനെ തുടര്‍ന്ന് വഴിയില്‍ ഉപേക്ഷിച്ചതാണോ എന്നും അപകടമുണ്ടാക്കിയ വാഹനത്തില്‍ കുടുങ്ങി ഇവിടെ വരെ എത്തിയതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Advertisement