ഫാ.ടോം ഉഴുന്നാലില്‍ മോചിതനായതിന്റെ ആശ്വാസത്തിലാണ് സലേഷ്യന്‍ സഭ. ഫാ.ടോമിനൊപ്പം യമനില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാ.ജോര്‍ജിനും മോചനവാര്‍ത്ത വാര്‍ത്ത ഒരു പ്രാര്ഥനാസാഫല്യമാണ്. ഭീകരരുടെ ഭീഷണിയുണ്ടായിരുന്ന ഫാ.ജോര്‍ജ് വിദേശമന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് യമനില്‍ നിന്ന് മടങ്ങിയെത്തിത്
ഫാ.ടോമിനെ ഭീകരര്‍ തട്ടികൊണ്ടുപോകുമ്പോള്‍ തായിസില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ഫാ. ജോര്‍ജ് മുട്ടത്തുപറമ്പില്. ഭീകരരുടെ നോട്ടപ്പുള്ളിയായെന്ന് മനസിലായതോടെയാണ് ഫാ.ജോര്‍ജ് ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ തീരുമാനിച്ചത്. പലതവണ ശ്രമിച്ചെങ്കിലും പുറത്തുകടക്കാനായില്ല. വിദേശകാര്യമന്ത്രാലയം ഇടപെട്ടാണ് മടക്കുയാത്ര സാധ്യമായത്.
ഫാ.ടോം മടങ്ങിവരണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും യമനിലെ സാഹചര്യം നോക്കുമ്പോള്‍ അത് സാധ്യമാകുമോ എന്ന സംശയമുണ്ടായിരുന്നു. മധുരം വിതരണം ചെയ്താണ് സലോഷ്യന് സഭ ബംഗളൂരു പ്രൊവിന്‍സ് ആസ്ഥാനത്ത് ഫാ.ടോമിന്റെ മോചനവാര്‍ത്ത ആഘോഷിച്ചത്. ബെംഗളൂരുവില്‍ നിന്നാണ് ഫാ.ടോം യമനിലേയ്ക്ക് പോയത്.