തോലന്നൂർ പൂളക്കൽപറമ്പിൽ ദമ്പതികളായ സ്വാമിനാഥൻ (72), ഭാര്യ പ്രേമകുമാരി (65) എന്നിവർ കൊല്ലപ്പെട്ട സംഭവത്തിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തു നിന്നാണു പിടികൂടിയത്. യുവാവിനു മരുമകളുമായി ബന്ധമുള്ളതായും സൂചനയുണ്ട്. സംഭവത്തിൽ ഒരാൾകൂടിയുണ്ടെന്നും പൊലീസ് പറയുന്നു. സ്വാമിനാഥനു കുത്തേറ്റാണു മരണം. പ്രേമകുമാരിയെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ നിലയിലാണ്. വധഭീഷണി ഉണ്ടെന്നു കാണിച്ച് സ്വാമിനാഥൻ ഒരാഴ്ച മുൻപു കോട്ടായി പൊലീസിൽ പരാതി നൽകിയിരുന്നു.
Advertisement