E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

പ്രധാനമന്ത്രിക്ക് ഫാ.ടോം ഉഴുന്നാലില്‍ നന്ദി അറിയിച്ചെന്ന് സുഷമ സ്വരാജ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രധാനമന്ത്രിക്ക് ഫാ.ടോം ഉഴുന്നാലില്‍ നന്ദി അറിയിച്ചെന്ന് സുഷമ സ്വരാജ്. വത്തിക്കാനിലുളള ഫാ.ടോമുമായി വിദേശകാര്യമന്ത്രി സംസാരിച്ചു. 

സര്‍ക്കാരിനും ജനങ്ങള്‍ക്കും നന്ദി അറിയിച്ചു. മോചനത്തിന് നടപടിയെടുത്ത യെമനും ഒമാനും ഇന്ത്യ നന്ദി അറിയിച്ചതായും സുഷമ സ്വരാജ് പറഞ്ഞു. 

അതേസമയം, ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ മോചനദ്രവ്യം നല്‍കിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നയപരമായ ഇടപെടലാണ് മോചനം സാധ്യമാക്കിയതെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിങും കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പറഞ്ഞു.  

ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തില്‍ നന്ദി അറിയിച്ച് വത്തിക്കാനും രംഗത്തെത്തി . സലേഷ്യന്‍ സഭയുടെ റോമിലെ ആസ്ഥാനത്ത് ചികില്‍സയിലാണ് ഫാ.ടോം ഉഴുന്നാലില്‍ . നാട്ടിലേയ്ക്ക് മടങ്ങും മുമ്പ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും.

സലേഷ്യന്‍ സഭയുടെ ആസ്ഥാനമായ റോമിലെ ഡോണ്‍ ബോസ്കോ ജനറലേറ്റിലാണ് ഫാ.ടോം ഉഴുന്നാലില്‍ ഉള്ളത്. കുറച്ച് ദിവസത്തെ ചികില്‍സയും വിശ്രമവും ആവശ്യമാണ് . ഇതിനുശേഷം മാത്രമേ നാട്ടിലേയ്ക്ക മടങ്ങും. സലേഷ്യന്‍ സഭ ബംഗളൂരു പ്രൊവിന്‍ഷ്യാള്‍ ഫാ. ടോമുമായി സംസാരിച്ചു. മടങ്ങിവരും മുമ്പ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഇന്നത്തെ പൊതു കൂടിക്കാഴ്ചയില്‍ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനവാര്‍ത്ത മാര്‍പാപ്പ വിശ്വാസികളോട് പങ്കുവച്ചേയ്ക്കും .

ഫാ . ടോം ഉഴുന്നാലിലിന്റെ മോചനത്തിന് മുന്‍കൈയെടുത്ത ഒമാന്‍ ഭരണാധികാരിക്കും ഒപ്പം നിന്നവര്‍ക്കും വത്തിക്കാന്‍ നന്ദി അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് യമനില്‍ നിന്ന് ഫാ.ടോം ഉഴുന്നാലിലിനെ ഭീകരര്‍ തട്ടികൊണ്ടുപോയത് 557 ദിവസത്തിന് ശേഷമാണ് ഭീകരരുടെ തടവില്‍ നിന്ന് ഫാ.ടോമിനെ മോചിപ്പിക്കാനായത്.