ഭീകരരുടെ പിടിയില്‍നിന്നും മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനിലെത്തിയതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഫാദര്‍ ടോം വത്തിക്കാനിലെത്തിയെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. വിദഗ്ധ പരിചരണത്തിനും വിശ്രമത്തിനുമായാണ് ഫാദര്‍ ടോം വത്തിക്കാനിലെത്തിയത്. നാട്ടിലേക്ക് മടങ്ങുന്നതിനുമുന്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഇന്നത്തെ പൊതു കൂടിക്കാഴ്ച്ചയില്‍ ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചന കഥ മാര്‍പ്പാപ്പ വിശ്വാസികളോട് പങ്കുവച്ചേക്കും. വിദഗ്ധചികില്‍സയ്ക്ക് ശേഷമാകും അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുകയെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും സഭാംഗവുമായ ഫാദര്‍ വില്ല്യം നെല്ലിക്കല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
Advertisement