കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ പുറത്തുവരുന്നതില്‍ തിരഞ്ഞെടുപ്പ് സമിതി അതൃപ്തി രേഖപ്പെടുത്തി. സമവായ ധാരണ പുറത്തുവരുന്നത് ശരിയല്ലെന്നും സീറ്റ് വീതംവയ്പ്പും ധാരണയും പുറത്തുപറയേണ്ടത് വരണാധികാരിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
സംഘടനാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് കോണ്‍ഗ്രസില്‍ സമവായം. പുതിയ കെ.പി.സി.സി പ്രസിഡന്റിനെ വേങ്ങര ഉപതിരഞ്ഞെടുപ്പിനു മുന്‍പ് തീരുമാനിക്കും. കെപിസിസി അംഗങ്ങളെ ഈ മാസം 20ന് മുന്‍പ് തീരുമാനിക്കാനും എ, ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗത്തില്‍ തീരുമാനമായി.
അതേസമയം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയോഗം ഇന്ദിരാഭവനില്‍ തുടങ്ങി. ലോക്സഭാ തെരഞ്ഞടുപ്പിനുള്ള മുന്നൊരുക്കങ്ങളും സംഘടനാതെരഞ്ഞെടുപ്പുമാണ് യോഗത്തിന്റെ ചർച്ചാവിഷയം.