ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന് തിരഞ്ഞെടുപ്പില്‍ എ.ബി.വി.പി യ്ക്ക് തിരിച്ചടി. എന്‍ .എസ്.യു.ഐ യുടെ റോക്കി തുസീദ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനവും എന്‍ .എസ്.യു.ഐക്കാണ്. സെക്രട്ടറി സ്ഥാനവും, ജോയിന്റ് സെക്രട്ടറി സ്ഥാനവും എ.ബി.വി.പി നേടി. രണ്ടായിരത്തി പന്ത്രണ്ടിനു ശേഷം ആദ്യമായാണ് എന്‍ .എസ്.യു.ഐ ഡല്‍ഹി വിദ്യാര്‍ഥി യൂണിയൻ പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കുന്നത്. മികച്ച വിജയം നേടിയ എന്‍ .എസ്.യു.ഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു.രാജസ്ഥാന് , പഞ്ചാബ് സര്‍വ്വകലാശാലകളിലും എന്‍ .എസ്. യു.ഐ എ.ബി.വി.പിയെ പരാജയപ്പെടുത്തിയിരുന്നു
Advertisement