നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം സിനിമാക്കഥയോയെന്ന് ഹൈക്കോടതി. നാര്ദിഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി അന്വേഷണസംഘത്തെ വിമര്‍ശിച്ചു. പ്രതികളെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്നത് ആരെ തൃപ്തിപ്പെടുത്താനെന്നും നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുന്നത് എന്തിനെന്നും കോടതി ആരാഞ്ഞു. വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി കൂടുതല്‍ അന്വേഷണം വേണ്ടെന്നും കേസിലെ ചര്‍ച്ചകള്‍ പരിധിവിട്ടാല്‍ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുമെന്നും മുന്നറിയിപ്പ് നല്കി. അതേസമയം നാദിര്‍ഷ ചോദ്യം ചെയ്യലിനായി വെളളിയാഴ്ച ഹാജരാകണമെന്നും തല്ക്കാലം കൂടുതല്‍ നടപടി പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നാദിര്‍ഷയെ പ്രതിയാക്കാന്‍ ഇതുവരെ തെളിവൊന്നുമില്ലെന്നും തല്ക്കാലം അറസ്റ്റ് ഉണ്ടാകില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂ·ന് അറിയിച്ചു.
Advertisement