കേന്ദ്ര സർക്കാർ ഇടപെട്ടതുകൊണ്ടാണ് ടോം ഉഴുന്നാലിനെ മോചിപ്പിക്കാനായതെന്ന് അൽഫോൻസ് കണ്ണന്താനം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ യോജിച്ചുള്ള പ്രവർത്തനത്തിനാണ് ഊന്നൽ നൽകേണ്ടതെന്നും കണ്ണന്താനം കോട്ടയത്ത് പറഞ്ഞു. ഇന്ത്യ സുരക്ഷിതമല്ല എന്ന പ്രതീതി മറ്റ് രാജ്യങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് അത് ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു.
Advertisement