ഫസൽ വധക്കേസ് പ്രതി കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചു. തലശേരിയിൽ നടന്ന ചലച്ചിത്ര അവാർഡ് വിതരണത്തിൽ ജാമ്യവ്യവസ്ഥ ലംഘിച്ച് കാരായി രാജൻ പങ്കെടുത്തതെന്ന് സിബിഐ കോടതിയെ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാൻ കോടതി കാരായി രാജന് അനുമതി നൽകിയിരുന്നു. എന്നാൽ തലേദിവസം തലശേരിയിലെത്തുകയും മുഖ്യമന്ത്രി കൂടി പങ്കെടുത്ത ചലച്ചിത്ര അവാർഡ് വിതരണത്തിൽ പങ്കെടുക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ. ഇതേത്തുടർന്നാണ് ഫസൽ കേസിലെ എട്ടാം പ്രതിയായ രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടത്.
Advertisement