2024 ഒളിംപിക്സ് പാരിസില്‍. രാജ്യാന്തര ഒളിംപിക് കമ്മിറ്റി പെറുവിലെ ലിമയിലാണ് ഔദ്യോഗികപ്രഖ്യാപനം നടത്തിയത്. 2028 ഒളിംപിക്സിന് അമേരിക്കയിലെ ലൊസാഞ്ചലസും വേദിയാകും. 1924 നുശേഷം ആദ്യമാണ് പാരിസ് ഒളിംപിക്സിന് അരങ്ങൊരുക്കുന്നത്. ലൊസാഞ്ചലസ് 1932 ലും 1984 ലും ഒളിംപിക്സിന് വേദിയായിട്ടുണ്ട്. 1921 നുശേഷം ആദ്യമായാണ് രണ്ട് ഒളിംപിക്സുകളുടെ വേദികള്‍ ഒരുമിച്ച് പ്രഖ്യാപിക്കുന്നത്. 2020 ല്‍ ടോക്യോയിലാണ് അടുത്ത ഒളിംപിക്സ് അരങ്ങേറുന്നത്.
Advertisement