ദൈവത്തിന് നന്ദി പറഞ്ഞ് ഉഴുന്നാലില്‍. മോചിതനായതില്‍ ദൈവത്തിന് നന്ദിയെന്ന് ഫാ. ടോം ഉഴുന്നാലില്‍. ഒമാന്‍ സുല്‍ത്താനും പ്രാര്‍ഥിച്ചവര്‍ക്കും നന്ദിയെന്ന് ടോം ഉഴുന്നാലിൽ പ്രതികരിച്ചു. മസ്കറ്റിലെത്തിയ ഫാദര്‍ ടോമിനെ ഇന്ന് ഇന്ത്യയിലെത്തിക്കും. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്.
2016 മാർച്ച് നാലിനാണ് ഫാദര്‍ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയത്. ഫാ. ടോമിനെ മോചിപ്പിക്കാൻ മാസങ്ങളായി ശ്രമങ്ങൾ നടന്നുവരികയായിരുന്നു. യെമനിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഇല്ലാത്തതും, പ്രദേശം 10 രാജ്യങ്ങളിലെ സൈന്യത്തിന്റെ നിയന്ത്രണത്തിലായതും മോചനശ്രമങ്ങള്‍ വൈകാന്‍ കാരണമായി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും മോചനം സ്ഥിരീകരിച്ചു.