ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനത്തിന് അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മൂന്ന് സ്വാശ്രയ കോളജുകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ ജസ്റ്റിസ് എസ്.എ.ബൊബഡെ അധ്യക്ഷനായ ബെഞ്ചില്‍ കേസ് പരിഗണിച്ചപ്പോള്‍ തടസവാദവുമായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ രംഗത്തെത്തി. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ വാദം കേള്‍ക്കണമെന്ന് ആവശ്യമുന്നയിച്ചതോടെ കേസ് മാറ്റുകയായിരുന്നു. തൊടുപുഴ അല്‍ അസ്ഹര്‍, കല്പറ്റ ഡി.എം, അടൂര്‍ മൗണ്ട് സിയോന്‍ എന്നീ കോളജുകളാണ് റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്.
Advertisement