ശനിയാഴ്ചകളിലും ഹൈക്കോടതി സിറ്റിങ് നടത്തണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. ക്രിമിനല്‍ അപ്പീലുകളിലും ജയില്‍ശിക്ഷ അനുഭവിക്കുന്നവരുടെ അപ്പീലുകളിലും വേഗം തീര്‍പ്പ് കല്പ്പിക്കാന് പ്രത്യേക ബെഞ്ചുകള്‍ രൂപീകരിക്കണം. ഇക്കാര്യം നിര്‍ദേശിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് കത്തയച്ചു. കെട്ടികിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
Advertisement