തമിഴ്നാട് സര്‍ക്കാരിനെതിരെ പ്രതിപക്ഷവും നീക്കം ശക്തമാക്കി. നിയമസഭ വിളിച്ചുചേര്‍ത്ത് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിക്കണമെന്ന് ചൂണ്ടിക്കാട്ടി ഡി.എം.കെ. മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. നിലവില്‍ ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് ഗവര്‍ണറെയും പ്രതിപക്ഷനേതാവ് എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സംഘം സമീപിച്ചിരുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ ഗവര്‍ണര്‍ ഭരണഘടനാപരമായി ഉത്തരവാദിത്തം നിറവേറ്റിയില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് സ്റ്റാലിന് വ്യക്തമാക്കിയിരുന്നു. ഇന്ന് ശശികലയെ പുറത്താക്കിയതോടെ അണ്ണാ ഡി.എം.കെ.യില്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരായ നീക്കം വേഗത്തിലാക്കിയത്.