മെഡിക്കല്‍ പ്രവേശനഹര്ജികളില് സുപ്രീംകോടതി ഇന്നും തീരുമാനത്തിലെത്തിയില്ല. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും മാനേജ്മെന്റുകളുടെയും അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം തുടര്‍ന്ന സാഹചര്യത്തിലാണ് വാദംകേള്‍ക്കല്‍ നീളുന്നത്. ജസ്റ്റിസ് എസ്.എ. ബൊബഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. പ്രവേശനവിഷയത്തില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധികള്‍ പരിശോധിച്ച ശേഷമെ തീരുമാനമെടുക്കാവൂയെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. നിലവിലെ ബെഞ്ചില്‍ നിന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് കേസ് മാറ്റണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ആവശ്യമുന്നയിച്ചതിനെ സംബന്ധിച്ചും അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഒടുവില്‍ കോടതി ഇടപെട്ട് കേസ് നാളെ പരിഗണിക്കുന്നതിനായി മാറ്റുകയായിരുന്നു. പ്രവേശനം നിഷേധിച്ചതിനെതിരെ തൊടുപുഴ അല്‍ അസ്ഹര്‍, കല്പറ്റ ഡി.എൡം, അടൂര്‍ മൗണ്ട് സിയോന്‍ എന്നീ കോളജുകളാണ് റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്.
Advertisement