ഗണേഷ് കുമാര്‍ എം.എല്‍.എ ദിലീപിനെ പരസ്യമായി പിന്തുണച്ചതിനെതിരെ സിനിമയിലെ വനിതാ കൂട്ടായ്മ സ്പീക്കര്‍ക്കു പരാതി നല്‍കും. ദിലീപിനെ പരസ്യമായി പിന്തുണച്ചതിലൂടെ എം.എല്‍.എ. പദവി ദുരുപയോഗം ചെയ്തെന്നാണ് വുമണ്‍ ഇന്‍ സിനിമാ കലക്ടീവിന്റെ ആരോപണം. ദീലിപിനെ ജയിലിലെത്തി സന്ദര്‍ശിച്ച ശേഷമായിരുന്നു ഗണേശ്കുമാര്‍ എം.എല്‍.എയുടെ വിവാദ പരാമര്‍ശം. സിനിമയില്‍ ദിലീപിന്റെ സഹായം പറ്റിയവര്‍ പിന്തുണയ്ക്കണമെന്നും പൊലീസിന് വീഴ്ചപറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ടു തിരുത്തണമെന്നുമായിരുന്നു ഗണേഷ്കുമാറിന്റെ പരാമര്‍ശം.
Advertisement