ആദ്യം ശുചിമുറികള്‍ നിര്‍മ്മിക്കൂ പിന്നീട് ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റെ 125 ാം വാര്ഷകത്തിന്റെയും ബിജെപിയുടെ താത്വികാചാര്യന്‍ ദീന്‍ദയാല്‍ ഉപാധ്യായുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെയും ചൈനയുടെയുമാണ്. ഒരു ഏഷ്യ എന്ന ആശയമാണ് സ്വാമി വിവേകാനന്ദന് മുന്നോട്ടുവച്ചത്. ഇന്ത്യയെ വൃത്തിയാക്കാന്‍ യുവാക്കള്‍ വിശ്രമമില്ലാതെ പരിശ്രമിക്കണം. അറിവും നൈപുണ്യവും ഒരുപോലെ പ്രധാനപ്പെട്ടതാണെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യത്തെ എല്ലാ വിദ്യാര്‍ഥികളെയും തല്‍സമയം കേള്‍പ്പിക്കണമെന്ന യുജിസി നിര്‍ദേശത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബംഗാളില്‍ തീരുമാനം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി നിലപാടെടുത്തു.
Advertisement