മനോരമ ലോക സീനിയര്‍ ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിന് കൊച്ചിയില്‍ തുടക്കം. പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ രാവിലെ പത്തിന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടങ്ങി. പന്ത്രണ്ടു കോര്‍ട്ടുകളിലായി മല്‍സരങ്ങള്‍ പുരോഗമിക്കുകയാണ്. നാല്പത് രാജ്യങ്ങളില്‍ നിന്നായി എഴുന്നൂറോളം താരങ്ങളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. മുപ്പത്തിയഞ്ചിനുമേല് പ്രായമുള്ള താരങ്ങളെ എട്ടു വിഭാഗങ്ങളായി തിരിച്ചാണ് മല്‍സരം. സെമി ഫൈനല്‍ മല്‍സരങ്ങള്‍ ശനിയാഴ്ച നടക്കും. ഞായറാഴ്ചയാണ് ഫൈനല്‍. കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്.
Advertisement