ശശികല പ്രകോപനപരമായി പ്രസംഗിച്ചിട്ടില്ലന്ന് കുമ്മനം രാജശേഖരന്. ഗൗരി ലങ്കേഷിനെതിരായ കോണ്‍ഗ്രസിന്റെ ഭീഷണി തുറന്നു കാട്ടുകയാണ് ചെയ്തത്. വി.ഡി.സതീശന്റെ പരാതി രാഷ്ട്രീയ പ്രേരിതമാണന്നും കുമ്മനം കുറ്റപ്പെടുത്തി.
അതേസമയം കെ.പി. ശശികലയുടെ വിവാദ പ്രസംഗത്തിൽ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ അധ്യാപക സംഘടനയായ കെ.പി.എസ്.ടി.യു. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്കി. കേരള വിദ്യാഭ്യാസച്ചട്ടം അനുസരിച്ച് കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു.