ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സൈന്യം രണ്ടു ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ വധിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. ഇന്നലെ രാത്രി തുടങ്ങിയ തിരച്ചിലിനൊടുവിലാണ് ഖുദ്വാനിയ മേഖലയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരര്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നലെ ഷോപ്പിയാനില്‍ ഉണ്ടയ ഏറ്റുമുട്ടലിലും സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ സന്ദര്‍ശനം കശ്മീരില്‍ തുടരുകയാണ്.
Advertisement