അഭിഭാഷകനെ കാണാനാണ് ഇന്നലെ തലശേരിയില്‍ ചലച്ചിത്ര അവാര്‍ഡ് വിതരണം നടന്ന വേദിയിലെത്തിയതെന്ന് ഫസല്‍വധക്കേസ് പ്രതി കാരായി രാജന്. ഫസൽ വധക്കേസിലെ എട്ടാം പ്രതിയായ കാരായി രാജന് ജാമ്യവ്യവസ്ഥ ലംഘിച്ച് ചലച്ചിത്ര അവാര്‍ഡ്ദാന വേദിയിലെത്തിയത് വിവാദമായതോടെയാണ് വിശദീകരണം. ഇന്നു നടക്കുന്ന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാനാണ് കണ്ണൂരിലെത്തിയത്. തന്റെ കുടുംബവും അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. അഭിഭാഷകനേയും കുടുംബത്തേയും കണ്ട് ഉടന്‍തന്നെ മടങ്ങിയെന്നും കാരായി രാജന് പറഞ്ഞു.
Advertisement