E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

തമിഴ്നാട്ടില്‍ സര്‍ക്കാരിനെതിരായ നീക്കം കടുപ്പിച്ച് പ്രതിപക്ഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തമിഴ്നാട്ടില്‍ സര്‍ക്കാരിനെതിരായ നീക്കം കടുപ്പിച്ച് പ്രതിപക്ഷം. ഒരാഴ്ചയ്ക്കുള്ളില്‍ നിയമസഭ വിളിച്ച് വിശ്വാസവോട്ടെടുപ്പ് നടത്തിയില്ലെങ്കില്‍ നിയമപരമായി നേരിടുമെന്ന് എം.കെ.സ്റ്റാലിന്‍റെ മുന്നറിയിപ്പ്. എടപ്പാടി പളനിസാമി നാളെ വിളിച്ചുചേര്‍ക്കുന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ തടയണമെന്നാവശ്യപ്പെട്ട് ദിനകരന്‍ വിഭാഗം നല്‍കിയ ഹര്‍ജി ഇന്ന് മദ്രാസ് ഹൈക്കോടതിയില്‍. 

തമിഴ്നാട്ടില്‍ ഉടന്‍ ഡി.എം.കെയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് എം.കെ.സ്റ്റാലിന്‍ പറയുന്നത്. അത്രയധികം ആത്മവിശ്വാസത്തോടെയാണ് സ്റ്റാലിന്‍റെ നീക്കങ്ങള്‍. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയോട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കണമെന്ന് ഒന്നലധികം തവണ പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിരുന്നില്ല. ഇരുപത്തിരണ്ട് എം.എല്‍.എമാര്‍ മുഖ്യമന്ത്രിക്കുള്ള പിന്തുണ പിന്‍വലിച്ച് നല്‍കിയ കത്തിലും ഗവര്‍ണര്‍ മൗനം തുടര്‍ന്നു. ഇതിലുള്ള അതൃപ്തിയാണ് സ്റ്റാലിന്‍ ഗവര്‍ണറെ നേരിട്ടറിയിച്ചത്. സംസ്ഥാനത്ത് രാഷ്ട്രീപ്രതിസന്ധി ഉടലെടുത്തതിന് ശേഷം ആദ്യമായാണ് പ്രതിപക്ഷം ഗവര്‍ണര്‍ക്ക് മുന്നില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സമയപരിധി മുന്നോട്ട് വച്ചുകൊണ്ട് കത്തുനല്‍കിയത്. ഡി.എം.കെ. എംല്‍.എമാര്‍ ഇന്ന് സ്പീക്കറെയും കാണും. 

ശശികലയെ പുറത്താക്കുന്നതടക്കമുള്ള നടപടികള്‍ കൈക്കൊള്ളാന്‍ എടപ്പാടി പളനിസാമി വിളിച്ച നിര്‍ണായക ജനറല്‍ കൗണ്‍സില്‍ നാളെ ചെന്നൈയിലെ മധുരവയലില്‍ വച്ച് നടക്കും. ജനറല്‍ കൗണ്‍സില്‍ വിളിക്കാന്‍ പാര്‍ട്ടി ഭരണഘടന പ്രകാരം എടപ്പാടിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ദിനകരന്‍ വിഭാഗം നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കുകയും ചെയ്യും. തങ്കതമിഴ്സെല്‍വന്‍റെ നേതൃത്വത്തില്‍ മൂന്ന് എം.എല്‍.എമാര്‍ ഇന്ന് പരപ്പന അഗ്രഹാര ജയിലില്‍ ശശികലയെ സന്ദര്‍ശിക്കും.