ഇടതുസര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം. സെക്രട്ടറിയേറ്റിന് മുന്നിലും കളട്രേറ്റുകള്ക്ക് മുന്നിലും ധര്‍ണ നടത്തും. വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്ക് മുന്നില്‍ ബാറുകളുടെ ദൂരപരിധി കുറച്ച നടപടിയും ദേശീയ സംസ്ഥാന പാതകളെ തരംതാഴ്ത്തി കോര്പ്പറേഷന്, മുനിസിപ്പല്‍ പ്രദേശങ്ങളില്‍ ബാറുകള്‍ അനുവദിച്ച നടപടിയും പിന്‍വലിക്കണമെന്നാണ് ആവശ്യം. സെക്രട്ടറിയേറ്റിന് മുന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എറുണാകുളത്ത് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസനും കോട്ടയത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ധര്‍ണകള്‍ ഉദ്ഘാടനം ചെയ്യും.
ഓണക്കാലത്ത് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യവും ഒരു കിലോ പഞ്ചസാരയും നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനവും നടപ്പിലായില്ലെന്നും ആരോപിച്ചാണ് ധര്‍ണ.