സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റെ 125 ാം വാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം കേരളത്തിലെ കോളജുകളിൽ കേൾപ്പിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി. സംസ്ഥാന സർക്കാർ ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുന്നെന്ന് ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. സർവകലാശാലകളോട് ഗവർണർ വിശദീകരണം തേടണം. പ്രസംഗം പ്രദർശിപ്പിക്കാത്തത് യു.ജി.സിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
Advertisement