സംസ്ഥാന ചലച്ചിത്രാ അവാര്‍ഡ് വിതരണവേദിയില്‍ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് നീതി തേടി സിനിമയിലെ വനിതാകൂട്ടായ്മ. തലശേരിയില്‍ അവാര്‍ഡ് വിതരണവേദിക്ക് മുന്നില്‍ അവള്‍ക്കൊപ്പം ക്യാംപെയിന് നടി നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്തു.
മലയാള സിനിമയിലെ വനിതകൾ മഞ്ജു വാരിയരുടെ നേതൃത്വത്തിൽ രൂപീകരിച്ച വിമൺ ഇൻ സിനിമ കലക്ടീവിന്റെ (ഡബ്ളിയു സി സി ) നേതൃത്വത്തിൽ വേദി യുടെ പ്രവേശന കവാടത്തിനു സമീപം കാൻവാസ് സ്ഥാപിച്ചാണ് ഒപ്പുകൾ ശേഖരിച്ചത്. നടി സജിത മഠത്തിൽ, സംവിധായിക വിധു വിൻസെന്റ് തുടങ്ങിയവർ നേതൃത്വം നൽകി. കേരളത്തിലെ ജനങ്ങൾ അവൾക്കൊപ്പം എന്ന ഹാഷ് ടാഗ് സഹിതമായിരുന്നു കാൻവാസ്. " ഞങ്ങളുടെ സഹപ്രവർത്തകയ്ക്കു നീതി ഉറപ്പാക്കുന്ന ജനകീയ സർക്കാരിന് അഭിവാദ്യങ്ങൾ " എന്ന ബോർഡും ഡബ്ളിയു സി സി സ്ഥാപിച്ചിരുന്നു.