കരീബിയന്‍ ദ്വീപുകളിലും ക്യൂബയിലും നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തേക്ക് അടുക്കുന്നു. ഫ്ലോറിഡ കടല്‍ തീരങ്ങളില്‍ കനത്ത കാറ്റും മഴയും തുടങ്ങി. മണിക്കൂറില്‍ 258 കിലോമീറ്റര്‍ വേഗത്തിലാണ് ഇര്‍മയുടെ മുന്നേറ്റം. കടലില്‍ തിരമാലകള്‍ പതിനേഴ് അടിയോളം ഉയര്‍ന്നിട്ടുണ്ട്. ചുഴലിക്കാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ഫ്ളോറിഡയില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടപ്പലായനത്തിനാണ് ഇര്‍മ കാരണമായിരിക്കുന്നത്. ക്യൂബയില്‍ കനത്ത നാശം വിതച്ച കൊടുങ്കാറ്റിന്റെ ശക്തി അല്പം കുറഞ്ഞിരുന്നെങ്കിലും അമേരിക്കന്‍ തീരത്തെത്തുമ്പോള്‍ വീണ്ടും വേഗം വര്‍ധിക്കുമെന്നാണ് പ്രവചനം. കരീബിയന്‍ ദ്വീപുകളിലും ക്യൂബയിലും ഇതുവരെ 24 പേര് ഇര്‍മ ചുഴലിക്കാറ്റില്‍ കൊല്ലപ്പെട്ടിരുന്നു.
Advertisement